Sunday, January 6, 2013

ജെല്ലി ബീന്‍ അപ്പ്ഡേറ്റ്

എല്ലാ സുഹൃത്തുക്കള്ക്കും പുതു വത്സരാശംസകള്‍.ഗൂഗിള്‍ ജെല്ലി ബീന്‍ പുറത്തിറക്കിയ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.സാംസങ്ങിന്റെള ഗാലക്സി എസ്സ് 3 യില്‍ ജെല്ലി ബീന്‍ അപ്പ്‌ഡേറ്റ് കിട്ടികഴിഞ്ഞു.എസ്സ് 2 ഉപയോഗിക്കുന്നവര്ക്ക് ഇത് വരെ ജെല്ലി ബീന്‍ കിട്ടിയില്ല.പക്ഷേഞാന്‍ ചെയ്തു ഒഫീഷ്യല്‍ അപ്പ്‌ഡേറ്റ്.ഒഫീഷ്യല്‍ അല്ലാതെ.നിങ്ങള്ക്കും ചെയ്യേണ്ടേ

നിങ്ങളുടെ ഫോണ്‍ os ics ആണോ അല്ലങ്കില്‍ ആദ്യം ics ലേക്ക് അപ്പ്‌ഡേറ്റ് ചെയ്യുക.
നിങ്ങളുടെ ഫോണ്‍ ഫുള്‍ ചാര്‍ജ് ആണെന്ന് ഉറപ്പു വരുത്തുക.
ഗാലക്ഷി എസ്സ് 2 വില്‍ ജെല്ലി ബീന്‍ അപ്പ്‌ഡേറ്റ് ചെയ്യാന്‍ വേണ്ട സാധനങ്ങള്‍.
1.കമ്പ്യൂട്ടര്‍ ഒരണ്ണം.
2.ഒടിന്‍. ഒരണ്ണം.
3.ജെല്ലി ബീന്‍ റോം മൂത്ത് പാകമായത്.ഒരണ്ണം.
4.ചങ്കുറപ്പ് ആവിശ്യത്തിന്.
ഉണ്ടാക്കുന്ന വിധം...ഛെ മാറി പോയി.അപ്പ്‌ഡേറ്റ് ചെയ്യുന്ന വിധം.
ആദ്യം പാത്രം അടുപ്പത്ത് ..ശ്ശോ വീണ്ടും മാറി.ആദ്യം വേണ്ടത് നിങ്ങള്‍ 2 മുതല്‍ 3 വരെയുള്ള സാധനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുക.ഡൌണ്ലോ്ഡ് ചെയ്ത ഫയല്‍ അണ്‍സിപ്പ് ചെയ്തു വെക്കുക.
സാംസങ്ങ് കീസ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഡ്രൈവര്‍ കൂടി ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.
ഒടിന്‍
റോം
ഡ്രൈവര്‍ആവിശ്യമുണ്ടങ്കില്‍
ഫോണ്‍ ഓഫ്‌ ചെയ്യുക.ചെയ്തോ?എന്നിട്ട് റിക്കവറി മോഡില്‍ ഓണ്‍ ചെയ്യുക.അതിനു പവര്‍ ബട്ടന്‍,ഹോം ബട്ടന്‍&വോളിയം ഡൌണ്‍ ബട്ടന്‍.ഇത് മൂന്നും ഒരേ സമയം അമര്‍ത്തി പിടിക്കുക.അപ്പോള്‍ റിക്കവറി മോഡ് വരും.പിന്നെ വോളിയം അപ്പ്‌ കീ പ്രസ്‌ ചെയ്യുക.ഇനി വേണ്ടത് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഒടിന്‍ ഓപ്പണ്‍ ചെയ്യുക.എന്നിട്ട് നിങ്ങളുടെ ഫോണ്‍ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക.അപ്പോള്‍ ഇങ്ങനെ കാണാം.

പിന്നെ PDA യില്‍ ക്ലിക്കി CODE_I9100XXLSJ എന്ന ഫയല്‍ ഓപണ്‍ ചെയ്യുക.PHONE ക്ലിക്കി MODEM_I9100XXLS6 എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക.CSC ക്ലിക്കി CSC_HOME_OXX_I9100OXXLS1 എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക.

എന്നിട്ട് സ്റ്റാര്‍ട്ട്‌ ക്ലിക്കുക.ഉടന്‍ നിങ്ങളുടെ ഫോണില്‍ അപ്പ്‌ഡേറ്റ് പ്രോസെസ്സ് നടക്കുന്നതാണ്.എല്ലാം കഴിഞ്ഞു റീസ്റ്റാര്‍ട്ട്‌ ആകുന്നതുവരെ വെയിറ്റ് ചെയ്യുക.
അഭിനന്ദനങ്ങള്‍ നിങ്ങളുടെ ഫോണില്‍ ജെല്ലി ബീന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.
ഓര്‍ക്കുക:വളരെ ശ്രദ്ധിച്ചു മാത്രം ഇത് ചെയ്യുക.ആദ്യം രണ്ടു മൂന്നാവര്‍ത്തി വായിച്ചു മാത്രം ചെയ്യുക.
എല്ലാവര്‍ക്കും ഇഷ്ടപെടുമെന്ന് കരുതുന്നു.അഭിപ്രായം പറയാന്‍ മറക്കില്ലല്ലോ.

No comments:

Post a Comment