ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ ഉറപായിടും റൂട്ട് ചെയ്യണം . അത് മാത്രമല്ല ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദത്തില്‍ ചെയ്യണം .ഇത് മൂലം നിങ്ങളുടെ ഫോണിനു എന്ത് സംഭവിച്ചാലും ഞാനോ സുഹൃത്ത്.കോം അട്മിനോ ഉത്തരവാദിയല്ല . ഇനി സംഭവത്തിലേക്ക് കടകാം. ഞാന്‍ ഇവിടെ പരിച്ചയപെടുതുന്നത് font changerഎന്നാ സോഫ്റ്റ്‌വെയര്‍ ആണ് . ഇത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഞാന്‍ തരുന്ന ഫോണ്ട് ഫോണില്‍ മെമ്മറി കാര്‍ഡില്‍ ഫോണ്ട് എന്നാ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക അവിടെ ഞാന്‍ തന്ന ഫോണ്ട് കോപ്പി ചെയ്തിടുക . ഫോണ്ടിനു ഇവിടെ ഞെക്കുക . ഇനി സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്തിട്ട് സെറ്റിങ്ങ്സില്‍ പോകുക . അവിടെ ഫോണ്ട് ലോകേഷന്‍ എന്ന് കാണാം . അവിടെ നമ്മള്‍ ഉണ്ടാകിയ ഫോല്ടെരിന്റെ പാത്ത് കൊടുകുക ഉദാ : /sdcard /font / എന്ന് കൊടുക്കുക . ഇനി ഓപ്ഷന്‍ എടുത്തു റിഫ്രെഷ് കൊടുകുക . അപ്പോള്‍ നാം കൊടുത്ത ഫോല്‍ടരിലെ ഫോണ്ട് അവിടെ കാണാം അത് സെലക്ട് ചെയ്തിട്ട് അപ്ലൈ കൊടുകുക എന്നിട്ട് റീബൂട്ട് കൊടുക്കുക . ഇനി ഏതെങ്കിലും മലയാളം കണ്ടന്റ് എടുത്തു നോക്ക് അസ്സലായി മലയാളം വായിക്കാന്‍ പറ്റും , ഇനി ഫേസ് ബുകിലും മലയാളം വായിക്കാന്‍ പറ്റും , മലയാളം ടൈപ്പ് ചെയ്യാനായി ഈ കീബോര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി ഈസിയായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റും . ഞാന്‍ തരുന്ന ഫോണ്ട് true type font ആണ് . ഇതിന്റെ എക്സ്റ്റന്‍ഷന്‍ ഫയല്‍ കമ്പുടരില്‍ ഉപയോഗിക്കുന്ന ഫോണ്ട് പോലെ ആണ് എന്ന് കരുതി വേറെ ഫോണ്ട് ഈ വിധത്തില്‍ നിങ്ങളുടെ ഫോണില്‍ ഇട്ടാല്‍ നിങ്ങളുടെ ഫോണ്‍ ഹാങ്ങ് ആകും പിന്നെ ഫ്ലാഷ് ചെയ്തെ പറ്റു . വെറുതെ പോല്ലപിനോന്നും പോകാതെ ഞാന്‍ തരുന്ന ഫോണ്ട് മാത്രം ഇടുക . ശ്രദ്ധിക്കുക ഇത് മൂലമുണ്ടാകുന്ന ഒരു നഷ്ടത്തിനും ഞാനോ സുഹൃത്തോ ഉത്തരവാദി അല്ല . ചങ്ക് ഉറപുള്ളവര്‍ പരീക്ഷിക്കുക . ഞാന്‍ പറഞ്ഞ പോലെ ചെയ്‌താല്‍ ഒരു കുഴപ്പവും വരില്ല . അതിനു ഞാന്‍ ഉറപ്പ് തരുന്നു . കമന്റ് ഇടാതെ ആരും ഇവിടെന്നു പോകണ്ടാ കേട്ടോ
No comments:
Post a Comment