Wednesday, January 16, 2013

Download youtube videos without installing softwares






This is the most easyest way to download youtube video.

1. open firefox browser

2. go to

www.userscripts.org/scripts/source/8177.user.js

& install the script

3. open the youtube then select the vedio that u want to download.

4. when u open the vedio below there is a download option(as shown in the above fig) click & download.

NOTE: first u must install GREASEMONKEY ADD-ONS

if u have any dought pls comment here...

OR

INSTALL THIS ADDON DIRECTLY.

https://addons.mozilla.org/en-US/firefox/addon/3006

Sunday, January 6, 2013

സ്ത്രീകള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുന്നതിനു മുന്നേ അഗസ്ത്യ ഇന്‍സ്റ്റാള്‍ ചെയ്യുക [ആന്‍ഡ്രോയ്ഡ്]

നിങ്ങള്‍ക്ക് ഒരു കാമുകിയുണ്ടോ ? അവള്‍ക്ക് നിങ്ങള്‍ ഫോണ്‍ വാങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കില്‍ ഒരു നിമിഷം ഇതു വായിക്കുക

കാമുകി ആയാലും ഭാര്യ ആയാലും കൂട്ടുകാരി ആയാലും സ്ത്രീകളെ നമ്മള്‍ എപ്പോഴും സൂക്ഷിക്കണം,( ആരും വിവാദമാക്കണ്ട) .നമ്മള്‍ അവര്‍ക്കൊരു ഫോണ്‍ വാങ്ങി കൊടുക്കുംബോള്‍ അവര്‍ ആ ഫോണ്‍ ഉപയോഗിച്ച് ആരെ ഒക്കെ വിളിക്കുന്നു എന്ന്‍ അറിയണമെന്ന ഒരു ആകാംക്ഷ കൂടി നമുക്കുണ്ടാക്കും,(ഹ ഹ പ്രവാസികളുടെ നെഞ്ചിടിക്കുന്നത് ഞാനറിയുന്നു ) ആ ആകാംക്ഷ ഉള്ളവര്‍ക്ക് ഞാനിതാ ഒരു ലൊടുക്ക് വിദ്യ പറഞ്ഞു തരുന്നു,

നിങ്ങള്‍ അവര്‍ക്ക് കൊടുക്കുന്ന മോബൈല്‍ ആന്‍ഡ്രോയ്ഡ് ആയിരിക്കണം,അതില്‍ ഞാന്‍ തരുന്ന ഈ ആപ്ലിക്കേഷന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൌണ്‍‌ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം(ഹയ്യോ അവര്‍ ഇനി സുഹൃത്തില്‍ ഉള്ളവരാണെങ്കില്‍ പിന്നെ ഈ പണിക്ക് നിക്കണ്ട,അവര്‍ ആദ്യമേ ഇതു വായിച്ചിട്ടുണ്ടാകും )ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതു രജിസ്റ്റര്‍ ചെയ്യണം,എന്നിട്ട് നിങ്ങള്‍ ആ അപ്ലിക്കേഷനില്‍ കൊടുത്ത രഹസ്യ പാസ്സ്‌വേഡ് ആ നംബറിലേക്ക് നിങ്ങളുടെ മോബൈലില്‍ നിന്നും എസ് എം എസ് ചെയ്യണം, ഉദാഹരണം നിങ്ങള്‍ കൊടുത്ത പാസ്സ്‌വേഡ് 8888 ഉം നിങ്ങളുടെ കാമുകിയുടെ ഫോണ്‍ നംബര്‍ 9999911111 ഉം ആണെങ്കില്‍ 8888 എന്നു 9999911111 എന്ന നംബറിലേക്ക് എസ് എം എസ് അയക്കുക,അപ്പോള്‍ നിങ്ങള്‍ക്ക് ഒരു മെസ്സേജ് ലഭിക്കും,അതില്‍ ഉള്ള കോഡ് ഭാഷ ഉപയോഗിച്ചാല്‍ ആ ഫോണിലെ താഴെ പറയുന്ന വിവരങ്ങള്‍ അടുത്ത എസ് എം എസ്സിനാല്‍ ആക്സസ് ചെയ്യാന്‍ ആകും

1) Contacts (Fetching contact number from your Address book)
2) Call Logs (Checking Missed Calls/Received Calls/Dialed Numbers)
3) IMEI Number
4) Phone Profile (Changing profile mode to Ringer or Silent)
5) SIM Number (Retriving SIM Number)
6) SMS logs (Checking SMS's received on your phone)

കോഡുകള്‍ താഴെ സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്,നോക്കി മനസ്സിലാക്കിക്കോ..




നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ അഗസ്ത്യ ഉപയോഗിച്ച് നിയന്ത്രിയ്ക്കാന്‍ അയയ്‌ക്കേണ്ട എസ് എം എസ്സുകള്‍
ഫോണ്‍ സൈലന്റ് മോഡിലാക്കാന്‍- SILENT
സൈലന്റ് മോഡ് മാറ്റാന്‍ – RINGER
ഫോണിന്റെ IMEI നമ്പര്‍ അറിയാന്‍- IMEI
അവസാനത്തെ 5 കോള്‍ വിവരങ്ങള്‍ അറിയാന്‍ – LAST CALLS
ഫോണിലെ കോണ്ടാക്ടുകള്‍ അറിയാന്‍ – CONTACT
ഈ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്തിട്ട് ബാക്കി നിങ്ങള്‍ തന്നെ ചെയ്തു നോക്ക് . പതിവ് പോലെ കമന്റ്‌ തരണേ

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം വായികുവാന്‍

ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ ഉറപായിടും റൂട്ട് ചെയ്യണം . അത് മാത്രമല്ല ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദത്തില്‍ ചെയ്യണം .ഇത് മൂലം നിങ്ങളുടെ ഫോണിനു എന്ത് സംഭവിച്ചാലും ഞാനോ സുഹൃത്ത്‌.കോം അട്മിനോ ഉത്തരവാദിയല്ല . ഇനി സംഭവത്തിലേക്ക് കടകാം. ഞാന്‍ ഇവിടെ പരിച്ചയപെടുതുന്നത് font changerഎന്നാ സോഫ്റ്റ്‌വെയര്‍ ആണ് . ഇത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഞാന്‍ തരുന്ന ഫോണ്ട് ഫോണില്‍ മെമ്മറി കാര്‍ഡില്‍ ഫോണ്ട് എന്നാ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക അവിടെ ഞാന്‍ തന്ന ഫോണ്ട് കോപ്പി ചെയ്തിടുക . ഫോണ്ടിനു ഇവിടെ ഞെക്കുക . ഇനി സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്തിട്ട് സെറ്റിങ്ങ്സില്‍ പോകുക . അവിടെ ഫോണ്ട് ലോകേഷന്‍ എന്ന് കാണാം . അവിടെ നമ്മള്‍ ഉണ്ടാകിയ ഫോല്ടെരിന്റെ പാത്ത് കൊടുകുക ഉദാ : /sdcard /font / എന്ന് കൊടുക്കുക . ഇനി ഓപ്ഷന്‍ എടുത്തു റിഫ്രെഷ് കൊടുകുക . അപ്പോള്‍ നാം കൊടുത്ത ഫോല്‍ടരിലെ ഫോണ്ട് അവിടെ കാണാം അത് സെലക്ട്‌ ചെയ്തിട്ട് അപ്ലൈ കൊടുകുക എന്നിട്ട് റീബൂട്ട് കൊടുക്കുക . ഇനി ഏതെങ്കിലും മലയാളം കണ്ടന്റ് എടുത്തു നോക്ക് അസ്സലായി മലയാളം വായിക്കാന്‍ പറ്റും , ഇനി ഫേസ് ബുകിലും മലയാളം വായിക്കാന്‍ പറ്റും , മലയാളം ടൈപ്പ് ചെയ്യാനായി ഈ കീബോര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി ഈസിയായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റും . ഞാന്‍ തരുന്ന ഫോണ്ട് true type font ആണ് . ഇതിന്റെ എക്സ്റ്റന്‍ഷന്‍ ഫയല്‍ കമ്പുടരില്‍ ഉപയോഗിക്കുന്ന ഫോണ്ട് പോലെ ആണ് എന്ന് കരുതി വേറെ ഫോണ്ട് ഈ വിധത്തില്‍ നിങ്ങളുടെ ഫോണില്‍ ഇട്ടാല്‍ നിങ്ങളുടെ ഫോണ്‍ ഹാങ്ങ്‌ ആകും പിന്നെ ഫ്ലാഷ് ചെയ്തെ പറ്റു . വെറുതെ പോല്ലപിനോന്നും പോകാതെ ഞാന്‍ തരുന്ന ഫോണ്ട് മാത്രം ഇടുക . ശ്രദ്ധിക്കുക ഇത് മൂലമുണ്ടാകുന്ന ഒരു നഷ്ടത്തിനും ഞാനോ സുഹൃത്തോ ഉത്തരവാദി അല്ല . ചങ്ക് ഉറപുള്ളവര്‍ പരീക്ഷിക്കുക . ഞാന്‍ പറഞ്ഞ പോലെ ചെയ്‌താല്‍ ഒരു കുഴപ്പവും വരില്ല . അതിനു ഞാന്‍ ഉറപ്പ് തരുന്നു . കമന്റ്‌ ഇടാതെ ആരും ഇവിടെന്നു പോകണ്ടാ കേട്ടോ

ജെല്ലി ബീന്‍ അപ്പ്ഡേറ്റ്

എല്ലാ സുഹൃത്തുക്കള്ക്കും പുതു വത്സരാശംസകള്‍.ഗൂഗിള്‍ ജെല്ലി ബീന്‍ പുറത്തിറക്കിയ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.സാംസങ്ങിന്റെള ഗാലക്സി എസ്സ് 3 യില്‍ ജെല്ലി ബീന്‍ അപ്പ്‌ഡേറ്റ് കിട്ടികഴിഞ്ഞു.എസ്സ് 2 ഉപയോഗിക്കുന്നവര്ക്ക് ഇത് വരെ ജെല്ലി ബീന്‍ കിട്ടിയില്ല.പക്ഷേഞാന്‍ ചെയ്തു ഒഫീഷ്യല്‍ അപ്പ്‌ഡേറ്റ്.ഒഫീഷ്യല്‍ അല്ലാതെ.നിങ്ങള്ക്കും ചെയ്യേണ്ടേ

നിങ്ങളുടെ ഫോണ്‍ os ics ആണോ അല്ലങ്കില്‍ ആദ്യം ics ലേക്ക് അപ്പ്‌ഡേറ്റ് ചെയ്യുക.
നിങ്ങളുടെ ഫോണ്‍ ഫുള്‍ ചാര്‍ജ് ആണെന്ന് ഉറപ്പു വരുത്തുക.
ഗാലക്ഷി എസ്സ് 2 വില്‍ ജെല്ലി ബീന്‍ അപ്പ്‌ഡേറ്റ് ചെയ്യാന്‍ വേണ്ട സാധനങ്ങള്‍.
1.കമ്പ്യൂട്ടര്‍ ഒരണ്ണം.
2.ഒടിന്‍. ഒരണ്ണം.
3.ജെല്ലി ബീന്‍ റോം മൂത്ത് പാകമായത്.ഒരണ്ണം.
4.ചങ്കുറപ്പ് ആവിശ്യത്തിന്.
ഉണ്ടാക്കുന്ന വിധം...ഛെ മാറി പോയി.അപ്പ്‌ഡേറ്റ് ചെയ്യുന്ന വിധം.
ആദ്യം പാത്രം അടുപ്പത്ത് ..ശ്ശോ വീണ്ടും മാറി.ആദ്യം വേണ്ടത് നിങ്ങള്‍ 2 മുതല്‍ 3 വരെയുള്ള സാധനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുക.ഡൌണ്ലോ്ഡ് ചെയ്ത ഫയല്‍ അണ്‍സിപ്പ് ചെയ്തു വെക്കുക.
സാംസങ്ങ് കീസ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഡ്രൈവര്‍ കൂടി ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.
ഒടിന്‍
റോം
ഡ്രൈവര്‍ആവിശ്യമുണ്ടങ്കില്‍
ഫോണ്‍ ഓഫ്‌ ചെയ്യുക.ചെയ്തോ?എന്നിട്ട് റിക്കവറി മോഡില്‍ ഓണ്‍ ചെയ്യുക.അതിനു പവര്‍ ബട്ടന്‍,ഹോം ബട്ടന്‍&വോളിയം ഡൌണ്‍ ബട്ടന്‍.ഇത് മൂന്നും ഒരേ സമയം അമര്‍ത്തി പിടിക്കുക.അപ്പോള്‍ റിക്കവറി മോഡ് വരും.പിന്നെ വോളിയം അപ്പ്‌ കീ പ്രസ്‌ ചെയ്യുക.ഇനി വേണ്ടത് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഒടിന്‍ ഓപ്പണ്‍ ചെയ്യുക.എന്നിട്ട് നിങ്ങളുടെ ഫോണ്‍ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക.അപ്പോള്‍ ഇങ്ങനെ കാണാം.

പിന്നെ PDA യില്‍ ക്ലിക്കി CODE_I9100XXLSJ എന്ന ഫയല്‍ ഓപണ്‍ ചെയ്യുക.PHONE ക്ലിക്കി MODEM_I9100XXLS6 എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക.CSC ക്ലിക്കി CSC_HOME_OXX_I9100OXXLS1 എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക.

എന്നിട്ട് സ്റ്റാര്‍ട്ട്‌ ക്ലിക്കുക.ഉടന്‍ നിങ്ങളുടെ ഫോണില്‍ അപ്പ്‌ഡേറ്റ് പ്രോസെസ്സ് നടക്കുന്നതാണ്.എല്ലാം കഴിഞ്ഞു റീസ്റ്റാര്‍ട്ട്‌ ആകുന്നതുവരെ വെയിറ്റ് ചെയ്യുക.
അഭിനന്ദനങ്ങള്‍ നിങ്ങളുടെ ഫോണില്‍ ജെല്ലി ബീന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.
ഓര്‍ക്കുക:വളരെ ശ്രദ്ധിച്ചു മാത്രം ഇത് ചെയ്യുക.ആദ്യം രണ്ടു മൂന്നാവര്‍ത്തി വായിച്ചു മാത്രം ചെയ്യുക.
എല്ലാവര്‍ക്കും ഇഷ്ടപെടുമെന്ന് കരുതുന്നു.അഭിപ്രായം പറയാന്‍ മറക്കില്ലല്ലോ.